Monday, September 11, 2006

ഓം ഹരിശ്രീ ഗണപതയെ നമ‌ഃ അവിഘ്നമസ്തു

9 Comments:

Blogger അരവിന്ദ് :: aravind said...

എന്തിനുള്ള തുടക്കാണ് മുല്ലേ?
എന്തിനായാലും ആശംസകള്‍!!

ഇന്ദീവരത്തിന്റെ അര്‍ത്ഥം അറിയില്ലാ ട്ടോ.

എന്നാലും ഗണപതിക്ക് തേങ്ങയുടച്ചതിന്റെ ഒരു കഷ്ണം ഇങ്ങട് തന്നോളൂ.

6:11 pm, September 11, 2006  
Blogger പച്ചാളം : pachalam said...

നന്നാവാന്‍ തീരുമാനിച്ചതാണൊ??
ഞാന്‍ സാധാരണ പുതുവര്‍ഷത്തിലാണ് പ്രതിജ്ഞയെടുക്കാറ് :)

സദുദ്ദേശത്തോടെയാണെങ്കില്‍ ആശംസകളും, പ്രാര്‍ത്ഥനയും!

7:11 pm, September 11, 2006  
Blogger kumar © said...

മുല്ലപ്പൂ വിന്റെ ഡബിള്‍ റോളാണോ ഇത്?
പക്ഷെ പ്രൊഫൈല്‍ രണ്ടും രണ്ടാണല്ലോ!

3:55 pm, September 12, 2006  
Blogger ശ്രീജിത്ത്‌ കെ said...

ഈ പേരില്‍ വേറെ ഒരു ബ്ലോഗ്ഗര്‍ ഉണ്ട്. ബ്ലോഗ്ഗര്‍ നാമം മാറ്റിയിരുന്നെങ്കില്‍ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാമായിരുന്നു. ഇതാ ലിങ്ക്.


>http://mullappoo.blogspot.com/


കമന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ്സ് എന്നാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു. അതിനെക്കുറിച്ച് ഇവിടെ വിശദീകരിച്ചിട്ടുണ്ട്.
http://ashwameedham.blogspot.com/2006/07/blog-post_28.html

4:17 pm, September 12, 2006  
Blogger മുല്ലപ്പൂ || Mullappoo said...

"ഒന്നായ എന്നെയിഹ (ഇപ്പോളത്തേക്കു ഇങ്ങനെ വായിക്കാനപേക്ഷ) രണ്ടെന്നു കണ്ടളവില്‍
ഉണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ"ഈ ബ്ലോഗ്ഗര്‍ കമന്റ്‌ ഇട്ടാല്‍, അതു ഞാനാണു എന്നു വിചാരിക്കില്ലേ ?
ഞാന്‍ കമന്റ്‌ ഇട്ടാല്‍, അതു ഈ ബ്ലൊഗ്ഗര്‍ ആണു എന്നു വിചാരിക്കില്ലേ?
(എല്ലാരും എപ്പോളും പ്രൊഫെയിലില്‍ പോയി നോക്കുമൊ ?)

"കണ്‍ഫൂഷന്‍ തീര്‍ക്കണമേ
എന്റെ കണ്‍ഫൂഷന്‍ തീര്‍ക്കണമേ"

(ശ്ശോ, ആകെ പാട്ടു മയം ആണല്ലോ ഇന്നു )

(തങ്കക്കുടങ്ങളേ, പൊന്നിന്‍ കട്ടകളേ ആരും പണി തന്നതല്ലല്ലോ ല്ലേ ?;) )

സ്വാഗതം...
മുല്ലപ്പൂ മാല ചാര്‍ത്തി സ്വാഗതം...

5:08 pm, September 12, 2006  
Blogger മുല്ലപ്പൂ || Mullappoo said...

ഈശ്വരാ തന്നെ തന്നേ. മുകളില്‍ ഉള്ള എല്ലാരും ഇതു ഞാനാണു എന്നു വിചാരിച്ചിരിക്കുന്നു.

പേരു മാറ്റിയാല്‍ കണ്‍ഫൂഷന്‍ ഒഴിവാക്കമായിരുന്നു.

5:42 pm, September 12, 2006  
Blogger സന്തോഷ് said...

ഇന്ദീവരം എന്നാല്‍ നീലത്താമര എന്നര്‍ഥം അരവിന്ദേ. അതാണ് ബഹുമാന്യനായ ശ്രീ ഓയെന്‍‍വിയുടെ വീട്ടുപേര്. അത് അടിച്ചുമാറ്റി ഇവിടെ എന്‍റെ വീട്ടിനും ഞാന്‍ ആ പേര് ഇട്ടിരിക്കുന്നു.

ബ്ലോഗിന് ഒരു പേര് തപ്പി നടന്നപ്പോള്‍ ഞാന്‍ ഇന്ദീവരവും നോക്കിയിരുന്നു. അത് ലഭ്യമല്ലെന്നായിരുന്നു ബ്ലോഗര്‍ പറഞ്ഞത്.

ഏതായാലും രണ്ടാം മുല്ലപ്പൂവിനും സ്വാഗതം. ഡിസ്പ്ലേയില്‍ എന്തെങ്കിലും വ്യതിയാനം വരുത്തിയിരുന്നെങ്കില്‍ തിരിച്ചറിയാന്‍ വിഷമമാവില്ലായിരുന്നു. അക്കാര്യം പരിഗണിക്കുമല്ലോ. ഇന്ദീവരം നല്ല പേരല്ലേ, അതുപയോഗിച്ചുകൂടേ?

(ഇപ്പറഞ്ഞതെല്ലാം നിര്‍ദ്ദേശങ്ങള്‍ മാത്രം. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ക്ഷമിക്കുക.)

5:00 am, September 19, 2006  
Blogger സ്വാര്‍ത്ഥന്‍ said...

‘ഇന്ദീവരം‘ നല്ല പേര്. താമരയും മുല്ലയും തമ്മില്‍ ഒരു ചേര്‍ച്ച തോന്നുന്നില്ലല്ലോ!
ഞങ്ങളുടെ പ്രതിസന്ധി അകറ്റാന്‍ ‘മുല്ലപ്പൂ’ എന്നതിനു പകരം.....
(ഞാന്‍ പറഞ്ഞെന്നേയുള്ളൂ....)

10:09 am, September 19, 2006  
Blogger ഇന്ദീവരം said...

കമന്‍റ്റിയതില്‍ എല്ലാവര്‍ക്കും നന്ദി.ബ്ലൊഗിനെ പറ്റിയും മലയാ‍ളം ടൈപ്പിങ്ങിനെ പറ്റിയും അറിഞ്ഞു വരുന്നതേ ഉള്ളൂ.

മുല്ലപ്പൂവേ: സോറിട്ടോ, ഇങ്ങിനെ ഒരു പേരുള്ളത് അറിഞ്ഞില്ല. മനപ്പൂര്‍വമല്ല. എനിക്ക് വളരെ ഇഷ്ടമാണ് മുല്ലപ്പൂ. ആ പേരു ചോദിച്ചപ്പൊള്‍ വെബ് തരുകയും ചെയ്തു. ഇതാ.. ഞാന്‍ പേരു മാറ്റി.

സന്തോഷ് : ഞാന്‍ ഒരു പത്ത് വയസ്സുള്ളപ്പോള്‍ വിചാരിച്ചിരുന്നതാണ് ഞാന്‍ വയ്ക്കുന്ന വീടിനു ഇന്ദീവരം എന്നു തന്നെ പേരിടണം എന്ന്.താങ്കളും സമാനചിന്താഗതിക്കാരനെന്നത് സന്തോഷം. താങ്കളുടെ നിര്‍ദേശം സ്വീകരിച്ചുകൊണ്ട് ഞാ‍ന്‍ ഇന്ദീവരം എന്ന പേരു തന്നെ സ്വീകരിക്കുന്നു.

വിശാലന്‍റ്റെ കൊടകരപുരാണം അനിയന്‍ മെയില്‍ ചെയ്ത് തന്നതില്‍ നിന്നാണ് ബ്ലൊഗിനെക്കുറിച്ചു കേള്‍ക്കുന്നത്. അന്നുമുതല്‍ പുരാണത്തിന്‍ ആരാധികയായി. പല പോസ്റ്റും വായിക്കാറുണ്ട്. ബ്ലോഗ്ഗിങിനെ പറ്റി അധികം അറിയില്ലാത്തതിനാല്‍ ഒരു ബ്ലൊഗുണ്ടാക്കാന്‍ പറ്റിയത് ഇപ്പോള്‍ മാത്രം. കിട്ടുന്ന അല്‍പ്പം സമയം നല്ല പോസ്റ്റുകള്‍ വായിക്കാന്‍ ചിലവിടുന്നതിനാല്‍ കമന്‍റ് ചെയ്യാന്‍ തുടങ്ങിയില്ല.
ഒരുപാട് നല്ല സുഹ്ര്‍ദ്ബന്ധങ്ങള്‍ ക‍ണ്ടപ്പോള്‍ കൊതിതോന്നിപ്പൊയി. അങ്ങിനെ എടുത്തുചാടി.
ഈ കൂട്ടായ്മയുടെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.
ഇന്ദീവരം

3:58 pm, September 28, 2006  

Post a Comment

Links to this post:

Create a Link

<< Home